ബംഗളൂരു: ജയിലിൽ കഴിയുന്ന കന്നട സൂപ്പർസ്റ്റാർ ദർശനിനെ രേണുക സ്വാമിയുടെ പ്രേതം വേട്ടയാടുന്നതായി പരാതി. ദർശൻ തന്നെയാണ് ഇക്കാര്യം ജയിൽ അധികൃതരോട് പരാതിപ്പെട്ടത്. ദർശൻ സമർപ്പിച്ച ജാമ്യഹരജി കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ് പരാതിയുമായി രംഗത്തെത്തിയത്. തന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുകയാണെങ്കില്‍, തിരികെ ബംഗളൂരു സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് ദര്ശന് അഭിഭാഷകൻ മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്.































