ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കലാശപ്പോരാട്ടത്തിൽ ന്യൂസിലൻറിനെ കീഴ്പ്പെടുത്തി ഇംഗ്ലണ്ടിന് ലോകകിരീടം. സൂപ്പർ ഓവറും സമനിലയിൽ കലാശിച്ചിരുന്നു. എന്നാൽ ബൗണ്ടറികളുടെ കണക്കിൽ ന്യൂസിലൻറിനെ മറികടന്നാണ് ഇംഗ്ലണ്ട് ജേതാക്കളായത്
സൂപ്പർ ഓവറിൽ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്ണെടുത്തു. ന്യൂസിലൻഡ് ഒന്നിന് 15ഉം. മത്സരത്തിൽ കൂടുതൽ ബൗണ്ടറികൾ നേടിയ ഇംഗ്ലണ്ട് ചാമ്പ്യൻമാരായി. ഇംഗ്ലണ്ട് 24ഉം ന്യൂസിലൻഡ് 16ഉം ബൗണ്ടറികളാണ് നേടിയത്.
ഭാഗ്യനിർഭാഗ്യങ്ങൾ ഓരോ നിമിഷവും മാറിമറിഞ്ഞ ലോകകപ്പ് ഫൈനലിൽ ഒടുവിൽ ഇംഗ്ലണ്ടിന് വിജയം. ക്രിക്കറ്റിൻെറ ജൻമനാട്ടിലേക്ക് ആദ്യമായാണ് ലോകകിരീടം എത്തുന്നത്. ഒ