കല കുവൈറ്റ് “എന്റെ കൃഷി” കാർഷിക മത്സരം സംഘടിപ്പിക്കുന്നു.

0
41

കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈറ്റിന്‍റെ നേതൃത്വത്തില്‍ “എന്‍റെ കൃഷി” കാര്‍ഷിക മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 10ന് വിത്ത് വിതരണം നടത്താനും, ഒക്ടോബർ 15നു മത്സരം ആരംഭിച്ച് 2021 മാർച്ച്  അവസാനവാരം അവസാനിക്കുന്ന രീതിയിലാണ് “എന്‍റെ കൃഷി” യുടെ മത്സരക്രമം ഒരുക്കിയിരിക്കുന്നത്. ഫ്ളാറ്റുകളിലെ ബാല്‍ക്കണികളിലും, ടെറസുകളിലും കാര്‍ഷിക വിളകള്‍ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കാളികളാകാം. കല കുവൈറ്റിന്‍റെ യൂണിറ്റുകളുമായി ബന്ധപ്പെട്ടു സൗജന്യമായി ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. കുവൈറ്റിലെ കാര്‍ഷിക രംഗത്തെ വിദഗ്ദ്ധര്‍ അടങ്ങുന്ന സമിതി 2021  മാര്‍ച്ച് ആദ്യവാരം മുതല്‍ മാര്‍ച്ച് 15 വരെ ഓരോ കര്‍ഷകസുഹൃത്തുക്കളെ യും നേരിൽക്കണ്ട്   കാര്‍ഷിക വിളകള്‍ വിലയിരുത്തുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്യും. കൃഷി ചെയ്യുന്ന സ്ഥലത്തിന്‍റെ വിസ്തീര്‍ണം, കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി, അനുവര്‍ത്തിക്കുന്ന കൃഷി രീതികള്‍, ദൈനംദിന പരിപാലനത്തിനെടുക്കുന്ന സമയം, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികള്‍ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ നോക്കിയാണ് വിജയികളെ തീരുമാനിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്കും,  രജിസ്ട്രേഷനും  6628 4396, 9710 9504, 9796 1678

അബ്ബാസിയ – 5033 5261
സാൽമിയ –     6643 8094
അബുഹലീഫ – 9097 2547
ഫഹാഹീൽ –  6508 5918
എന്നീ നമ്പറുകളിലോ  kala.entekrishi@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. www.kalakuwait.com എന്ന വെബ്‌സൈറ്റിലും രെജിസ്ട്രേഷനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.