കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നാൽപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അബ്ബാസിയ മേഖല കമ്മിറ്റി നേതൃത്വത്തിൽ നാട്ടിൽ നടത്തിയ വീൽചെയറിന്റെ കണ്ണൂർ ജില്ലയിലെ വിതരണം സിപിഐഎം ജില്ല സെക്രട്ടറി സഖാവ് എം.വി.ജയരാജൻ നിർവഹിച്ചു. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഷൈമേഷ്, നവീൻ , അബ്ബാസിയ മേഖല എക്സിക്യൂട്ടീവ് അംഗം പ്രവീൺ കുമാർ, അബസിയ ഡി യൂണിറ്റ് അംഗം ഷെനി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്തംഗം എം പ്രശാന്തൻ, ഐആർപിസി ചെറുതാഴം ലോക്കൽ ഗ്രൂപ്പ് അംഗങ്ങളായ കെഎം ബാലകൃഷ്ണൻ, പി ദാമോദരൻഎന്നിവർ സന്നിഹിതരായിരുന്നു. ഐആർപിസി കണ്ണൂർ സോണലിനു വേണ്ടി സെക്രട്ടറി കെ.വി മുഹമ്മദ് അഷ്റഫ് ചെയർമാൻ ടിഎം സാജിദ് സിഎം സത്യൻ , എംവി പുരുഷോത്തമൻ, എൻ സഹദേവൻ,
ജന്മനാ അംഗവൈകല്യം സംഭവിച്ച ചിറക്കൽ സ്വദേശി വിപി സുധീഷിന്റെ മാതാവും എംവി ജയരാജനിൽ നിന്ന് വീൽ ചെയർ ഏറ്റുവാങ്ങി.
കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലകളിലായി 70 വീൽ ചെയറുകളാണ് വിതരണം ചെയ്യുന്നത്. മറ്റ് ജില്ലകളിൽ വിതരണത്തിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.