കല കുവൈറ്റ് പത്താമത് ചാര്‍ട്ടേഡ് വിമാനം സെപ്തംബര്‍ 18 -ന്‌ കൊച്ചിയിലേക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളി സമൂഹത്തിനായി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ചാര്‍ട്ട് ചെയ്യുന്ന പത്താമത് വിമാന സര്‍‌വീസ് സെപ്റ്റംബര്‍ 18 ന്‌ കൊച്ചിയിലേക്ക്  സർവീസ് നടത്തും. ഇക്കോണമി ക്ലാസ്സിന്‌ 115 ദിനാറാണ്‌ ടിക്കറ്റ് നിരക്ക്. യാത്രക്കാര്‍ക്കുള്ള പിപി‌ഇ കിറ്റ് കല കുവൈറ്റ് സൗജന്യമായി നല്‍‌കും. യാത്ര ചെയ്യാന്‍ താല്പര്യപ്പെടുന്നവര്‍ www.kalakuwait.com എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 60778686, 97683397 എന്ന നമ്പറുകളിലും, മറ്റ് വിവരങ്ങള്‍ക്ക് 66627600, 94013575, 50336681 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്