കല കുവൈറ്റ് ബാലകലാമേള-2019, ഏപ്രിൽ 12-ന്

0
27

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി കേരള ആർട്ട് ലവേഴ്സ് അസിയേഷൻ, കല കുവൈറ്റ് വർഷം‌തോറും സംഘടിപ്പിച്ചു വരുന്ന കുട്ടികളുടെ കലോത്സവമായ ബാലകലാമേള ഏപ്രിൽ 12 വെള്ളിയാഴ്ച്ച, ഹസാവി യുണൈറ്റഡ് ഇന്ത്യൻ ഇൻറർനാഷ്ണൽ സ്‌കൂളിൽ വെച്ച് നടക്കും. ബാലകലാമേള-2019 ന്റെ പത്തോളം സ്റ്റേജുകളിലായി കുവൈത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികള്‍ മാറ്റുരക്കുന്ന മത്സരങ്ങള്‍ അരങ്ങേറും. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, ഗ്രൂപ്പ് ഡാൻസ്, പ്രച്ഛന്ന വേഷം, കവിതാപാരായണം, പ്രസംഗം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, മോണോആക്ട് തുടങ്ങിയ സ്റ്റേജിനങ്ങൾക്ക് പുറമെ രചനാ മത്സരങ്ങളും മേളയുടെ ഭാഗമായി നടക്കും. കിന്റർഗാർഡൻ വിഭാഗത്തിലെ കുട്ടികൾക്കായി കഥ പറയൽ മത്സരവും, പ്രച്ഛന്ന വേഷ മത്സരവും ബാലകലാമേള-2019 ന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന സ്‌കൂളിന് എവർ റോളിംഗ് ട്രോഫിയും, കലാതിലകം, കലാപ്രതിഭ എന്നിവ നേടുന്നവർക്ക് സ്വർണ്ണ മെഡലുകളും സമ്മാനിക്കും. ബാലകലമേള-2019 ന്റെ നടത്തിപ്പിനായി സ്വാഗതസംഘം ജനറൽ കൺവീനർ ജോർജ്ജ് തൈമണ്ണിലിന്റെ നേതൃത്വത്തിൽ വിവിധ സബ്‌കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നു വരുന്നു. മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പേരുകൾ രജിസ്റ്റർ ചെയ്യുന്നതിന് www.kalakuwait.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 66284396, 94933192, 94041755,66071003 എന്നീ നമ്പറുകളിൽ കല കുവൈറ്റ് പ്രവർത്തകരെ ബന്ധപ്പെടാവുന്നതാണ്.