കല കുവൈറ്റ് ‘മഴവില്ല് 2019’ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു.

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോശീയ്യേഷൻ, കല കുവൈറ്റ് ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ മഴവില്ല് 2019 ചിത്രരചനാ മത്സരത്തിന്റെ വിജയികൾക്കുള്ള  സമ്മാനദാനം അബ്ബാസിയ കല സെന്ററിൽ വെച്ച് നടന്നു. കല കുവൈറ്റ് പ്രസിഡണ്ട് ടി. വി ഹിക്മത്തിന്റെ  അധ്യക്ഷതയിൽ നടന്ന  ചടങ്ങിന്  കലയുടെ ജനറൽ സെക്രട്ടറി ടി കെ സൈജു സ്വാഗതം പറഞ്ഞു. കല കുവൈറ്റ് ‘മഴവില്ല് 2019‘ ന്റെ വിശദീകരണം രാജലക്ഷ്മി ശൈമേഷ് നൽകി. കല കുവൈറ്റ് ട്രഷർ നിസ്സാർ കെ വി, അബ്ബാസിയ മേഖല സെക്രട്ടറി ഷൈമേഷ്, മഴവില്ല് 2019 ജനറൽ കൺവീനർ പ്രവീൺ, വനിതാവേദി പ്രസിഡണ്ട് രമ അജിത്, മാതൃഭാഷ ജനറൽ കൺവീനർ അനീഷ് കല്ലിങ്ങൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മേഖല ഭാരവാഹികൾ, എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
കല കുവൈറ്റ് ട്രഷർ നിസ്സാർ കെ വി നന്ദി രേഖപ്പെടുത്തി.

നവംബർ 8 ന് സാൽ‌മിയ അൽ-നജാത്ത് സ്കൂളിൽ വെച്ച് നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി അബ്ബാസിയ ഭാവൻസ് സ്കൂൾ മഴവില്ല്-2019 ട്രോഫി കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ നന്ദകൃഷ്ണൻ മുകുന്ദൻ (ഭാവൻസ്, അബ്ബാസിയ), ജൂനിയർ വിഭാഗത്തിൽ റെയ്‌ന മേരി ജോൺ (ഭാവൻസ്), സബ് ജൂനിയർ വിഭാഗത്തിൽ മഗതി മഗേഷ് (ഇന്ത്യ ഇന്റർ‌നാഷണൽ സ്കൂൾ, മംഗഫ്), കിന്റർഗാർഡൻ വിഭാഗത്തിൽ മൻ‌ഹ മുഹമ്മദ് റിയാസ് (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ) എന്നിവർ നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിലെ വ്യക്തിഗത വിജയികളായി.

സീനിയർ വിഭാഗത്തിൽ നേഹ ജിജു (ഗൾഫ് ഇന്ത്യൻ സ്കൂൾ, ഫഹാഹീൽ) രണ്ടാം സ്ഥാനവും, കാവ്യ സന്ധ്യ ഹരി (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ നിയ ജിജു (ഗൾഫ് ഇന്ത്യൻ സ്കൂൾ, ഫഹാഹീൽ), ലക്ഷ്മി നന്ദ മധുസൂദനൻ (ഭാവൻസ്, അബ്ബാസിയ) എന്നിവർ രണ്ടാം സ്ഥാനവും, ഫിദ ആൻസി (ഭാവൻസ്, അബ്ബാസിയ) മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ വിഭാഗത്തിൽ ഇഷിത സിംഗ് (ഡിപി‌എസ്, അഹ്‌മദി) രണ്ടാം സ്ഥാനവും കാതറിൻ എൽ‌സ ഷിജു (ഡിപി‌എസ്, അഹ്‌മദി), വിഷ്ണു വിനയ് (ഡിപി‌എസ്, അഹ്‌മദി) എന്നിവർ മൂന്നാം സ്ഥാനവും നേടിയപ്പോൾ കിന്റർഗാർഡൻ വിഭാഗത്തിൽ റേച്ചൽ മസ്കരാനസ് (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ) രണ്ടാം സ്ഥാനവും, ജാസ്മിൻ ജോൺ മാത്യു (ഭാവൻസ്, അബ്ബാസിയ), അർ‌ണവ് ഷൈജിത്ത് (ഭാവൻസ്, അബ്ബാസിയ) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇതുകൂടാതെ ഓരോ വിഭാഗങ്ങളിലെ പ്രോത്സാഹന സമ്മാനങ്ങളും വേദിയിൽ വെച്ച് നൽകുകയുണ്ടായി.