കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ-കല കുവൈറ്റ് മേഖല സമ്മേളനങ്ങൾ പുരോഗമിക്കുന്നു. കല കുവൈറ്റ് സാൽമിയ മേഖല സമ്മേളനം സഖാവ് ബുദ്ധദേവ് ഭട്ടാചാര്യ നഗറിൽ (ഇന്ത്യൻ പബ്ലിക് സ്കൂൾ സാൽമിയ) കല കുവൈറ്റ് മുൻ ഭാരവാഹി സുഗതകുമാർ ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ് രാജു ചാലിലിന്റെ താൽക്കാലിക അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ മേഖല എക്സിക്യൂട്ടീവ് അംഗം അബ്ദുൾ നിസാർ അനുശോചന പ്രമേയം അവതരിപ്പിച്ചു തുടർന്ന് മേഖല സെക്രട്ടറി അൻസാരി കടയ്ക്കൽ പ്രവർത്തന റിപ്പോർട്ടും ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.13 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 20 പേര് ചർച്ചയിൽ പങ്കെടുത്തു, മേഖല സെക്രട്ടറി അൻസാരി കടക്കൽ ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ അംഗങ്ങളുടെ ചർച്ചക്കുള്ള മറുപടി നൽകി തുടർന്ന് പ്രവർത്തന റിപ്പോർട്ടും സംഘടനാ റിപ്പോർട്ടും സമ്മേളനം അംഗീകരിച്ചു. അടുത്ത പ്രവർത്തന വർഷത്തിൽ സാൽമിയ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെയും മേഖല കമ്മിറ്റിയുടെ പ്രസിഡന്റായി അബ്ദുൾ നിസാറിനേയും, സെക്രട്ടറിയായി അൻസാരി കടയ്ക്കലിനേയും സമ്മേളനം തെരഞ്ഞെടുത്തു.കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട്, ട്രെഷറർ അനിൽ കുമാർ, ജോയിന്റ് സെക്രട്ടറി ബിജോയ്, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ് അബുഹലീഫ മേഖലാ സെക്രട്ടറി രഞ്ജിത്ത് എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.സ്വാഗത സംഘം ചെയർമാൻ ജോസഫ് നാനി സ്വാഗതം ആശംസിച്ച സമ്മേളനത്തിന് സാൽമിയ മേഖലയുടെ പുതിയതായി തെരെഞ്ഞെടുത്ത സെക്രട്ടറി അൻസാരി കടക്കൽ നന്ദി പറഞ്ഞു. കല കുവൈറ്റ് ഫഹാഹീൽ മേഖല സമ്മേളനം സ: മഞ്ജിത്ത് എസ് കുറ്റൂർ നഗറിൽ (DPS സ്കൂൾ അഹമ്മദി ) കല കുവൈറ്റ് മുൻ ഭാരവാഹി ടി.വി ഹിക്മത് ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ് ദേവദാസ് സെൽവരാജിന്റെ താൽക്കാലിക അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ മേഖല എക്സിക്യൂട്ടീവ് അംഗം വി. വി രംഗൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല സെക്രട്ടറി തോമസ് സെൽവൻ പ്രവർത്തന റിപ്പോർട്ടും ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. 27 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 30 പേര് ചർച്ചയിൽ പങ്കെടുത്തു, മേഖല സെക്രട്ടറി,ജനറൽ സെക്രട്ടറി എന്നിവർ അംഗങ്ങളുടെ ചർച്ചക്കുള്ള മറുപടി നൽകി തുടർന്ന് പ്രവർത്തന റിപ്പോർട്ടും സംഘടനാ റിപ്പോർട്ടും സമ്മേളനം അംഗീകരിച്ചു. അടുത്ത പ്രവർത്തന വർഷത്തിൽ ഫഹാഹീൽ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെയും തുടർന്ന് മേഖല പ്രസിഡന്റായി അരവിന്ദ് കൃഷ്ണൻകുട്ടി, സെക്രട്ടറിയായി സജിൻ മുരളി എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട്, ട്രെഷറർ അനിൽ കുമാർ, ജോയിന്റ് സെക്രട്ടറി ബിജോയ്, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ് എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.സ്വാഗത സംഘം ചെയർമാൻ സുധാകരൻ ടി ആർ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് ഫഹാഹീൽ മേഖലയുടെ പുതിയതായി തെരെഞ്ഞെടുത്ത സെക്രട്ടറി സജിൻ മുരളി നന്ദി പറഞ്ഞു.
കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന പിൻവലിക്കുക, ഇ ന്ത്യയുടെ ഫെഡറൽ സംവിധാനം തകർക്കുന്ന കേന്ദ്ര സർക്കാർ സമീപനം അവസാനിപ്പിക്കുക, മാധ്യമങ്ങളുടെ തെറ്റായ വാർത്താരീതികൾക്കെതിരെ നിയമം കൊണ്ടുവരണം തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.