കല കുവൈറ്റ് മൈക്രൊ ഫിലിം ഫെസ്റ്റിവൽ മധുപാൽ മുഖ്യാതിഥി.

0
19

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിലുള്ള കല കുവൈറ്റ് ഫിലിം സൊസൈറ്റി ഒരുക്കുന്ന കൊച്ചു സിനിമകളുടെ പ്രദർശനമായ രണ്ടാമത് സ്മാർട്ട്‌ഫോൺ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ജൂറിയും മുഖ്യാതിഥിയുമായി പ്രശസ്ത ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ മധുപാൽ പങ്കെടുക്കും. സെപ്റ്റംബർ 6 ന് മംഗഫ് നജാത്ത് സ്കൂളിൽ വെച്ചാണ് ഫിലിം ഫെസ്റ്റിവലിൽ ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2:30 ന് ആരംഭിക്കുന്ന മേളയിൽ പൂർണ്ണമായും കുവൈറ്റിൽ ചിത്രീകരിച്ച പ്രവാസികളായ ചലച്ചിത്ര പ്രവർത്തകരുടെ നാൽ‌പ്പതിലധികം ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. മികച്ച ചിത്രം, രണ്ടാമത്തെ ചിത്രം, സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, നടി, ബാലതാരം, ഛായാഗ്രാഹകൻ എന്നീ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മേളയിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും.  മേളയിലേക്ക് മുഴുവൻ ചലച്ചിത്ര ആസ്വാദകരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 50336681, 98976881, 60737565 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.