കല കുവൈറ്റ്‌ 46-ാമത് കേന്ദ്ര വാർഷിക സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

0
16

കുവൈത്ത് സിറ്റി: കേരള ആർട്ട്‌ ലവേഴ്‌സ് അസോസിയേഷൻ കല കുവൈറ്റ്‌ 46-ാമത് കേന്ദ്ര വാർഷിക സമ്മേളനം ജനുവരി 24 വെള്ളിയാഴ്ച സഖാവ് സീതാറാം യെച്ചൂരി നഗറിൽ (സെൻട്രൽ സ്കൂൾ അബ്ബാസിയ )നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു, യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ കല കുവൈറ്റ്‌ പ്രസിഡന്റ് അനുപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സമ്മേളനത്തിന്റെ നടത്തിപ്പിനെ കുറിച്ച് വിശദീകരണം നൽകി തുടർന്ന് അംഗങ്ങളുടെ നിർദ്ദേശങ്ങൾക്ക് ശേഷം കേന്ദ്ര വാർഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനായി സണ്ണി സൈലേഷിനേയും ജനറൽ കൺവീനറായി സജി തോമസ് മാത്യുവിനേയും വിവിധ സബ് കമ്മിറ്റി ചുമതലക്കാരെയും യോഗം തിരഞ്ഞെടുത്തു.കല കുവൈറ്റ്‌ ജോയിൻ സെക്രട്ടറി ബിജോയ്‌ സ്വാഗതം ആശംസിച്ച ചടങ്ങിന് സ്വാഗത സംഘം ചെയർമാൻ സണ്ണി സൈലേഷ് നന്ദി പറഞ്ഞു.