കുവൈറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒരു പോസിറ്റീവ് കേസ് മാത്രമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം. യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ സ്വദേശി വനിതയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 189 ആയെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അൽ സനദ് അറിയിച്ചു.
ഇതുവരെ 189 കേസുകൾ സ്ഥിരീകരിക്കപ്പെട്ടതിൽ 30 പേർ രോഗമുക്തരായി. 159 പേരാണ് ചികിത്സയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ അഞ്ച് പേർ ഐസിയുവിൽ തുടരുകയാണ്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയ രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. ഭാഗിക കര്‍ഫ്യു പ്രഖ്യാപിച്ചും പൊതു അവധി നല്‍കിയും നിയന്ത്രണങ്ങൾ കര്‍ശനമാക്കിയും വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്.