കാരിക്കേച്ചർ ചലഞ്ചിൽ നിന്ന് കണ്ടെത്തിയ തുക ശ്രീകുമാർ വല്ലന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

0
7

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ പ്രവർത്തകനായ ശ്രീ. ശ്രീകുമാർ വല്ലന കാരിക്കേച്ചർ വരച്ചു വ്യത്യസ്തനാകുകയാണ്. 90 കാരിക്കേച്ചറുകൾ ഏകദേശം 270 മണിക്കൂറിലേറെയായി വരച്ചു കൊണ്ട് അതിലൂടെ കണ്ടെത്തിയ 1,23456.78/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം കൈമാറി. കലയുടെ അബ്ബാസിയ മേഖല ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ശ്രീ. എൻ. അജിത് കുമാർ തുക ഏറ്റുവാങ്ങി. ഇത്തരം സാമൂഹ്യ പ്രതിബദ്ധതയുള്ള മാതൃകാപരമായ പ്രവർത്തനം ഏറ്റെടുത്തതിൽ ശ്രീകുമാറിനെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ, കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൗഷാദ്, അബ്ബാസിയ
മേഖല സെക്രട്ടറി ശൈമേഷ്, മേഖല ആക്ടിംഗ് പ്രസിഡണ്ട് പവിത്രൻ തുടങ്ങി മേഖലയിലെ കലയുടെ സജീവ പ്രവർത്തകരും പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.