കാസർകോട് സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി : കാസർകോട് ബേക്കൽ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ നിര്യാതനായി. മാസ്തിഗുഡയിലെ അറഫാത്ത് ആണ് മരിച്ചത്. ജോലി സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു . ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബ്ദുൽ ഹമീദിന്റെയും ഹവ്വാ ബീവിയുടേയും മകനാണ്. മഷ്ഹൂറയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. സഹോദരങ്ങൾ: അർഷാദ്, അബ്റാൻ, ഹർഷാന .