കാർ കത്തി ഒരാൾ മരിച്ചു

കൊല്ലം: നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾക്ക് ദാരുണാന്ത്യം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ചാത്തന്നൂർ ശീമാട്ടി ജംഗ്ഷനിൽ നിർമാണം നടക്കുന്ന ദേശീയ പാതയിലാണ് സംഭവം. വൈകിട്ട് 6.45ഓടെയാണ് അപകടമുണ്ടായത്. കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർ ആണ് കത്തിയത്. കാർ പൂർണമായും കത്തിനശിച്ചു. ഇന്ധന ചോർച്ചയാകാം തീപിടിത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.