കുവൈറ്റ്: മംഗഫിലെ കിഡ്‌സ് ഇന്റർനാഷനൽ പ്രീസ്കൂൾ അധ്യാപകദിനം ആചരിച്ചു. ഇതോടനുബന്ധിച്ചു നടന്ന സ്പെഷ്യൽ അസംബ്ലിയെ ഇൻഡ്യ ഇന്റർനാഷനൽ സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ അഭിസംബോധന ചെയ്തു.
‘മാതാവാണ് കുഞ്ഞിൻറെ ആദ്യത്തെ അധ്യാപിക’ എന്ന മുദ്രാവാക്യത്തിലൂന്നികൊണ്ടുള്ള സ്കിറ്റുകൾ അധ്യാപികമാർ അവതരിപ്പിച്ചത് ആകർഷകമായി. പ്രീസ്‌കൂൾ പ്രിൻസിപ്പാൾ നിലോഫർ ഖാസി വൈസ് പ്രിൻസിപ്പാൾ ഗായത്രി ഭാസ്കരൻ അഡ്മിൻ മാനേജർ നാജിയ ഖാദർ എന്നിവർ ആശംസകൾ നേർന്നു.