കുവൈറ്റ്: മംഗഫിലെ കിഡ്‌സ് ഇന്റർനാഷനൽ പ്രീസ്‌കൂളിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ദേശീയ പതാകയെ അഭിവാദ്യമർപ്പിച്ചുകൊണ്ട് ഇന്ത്യയുടെ വൈവിധ്യത്തിലും സമഗ്രതയിലും അഭിമാനം കൊള്ളുന്നവരായിരിക്കണമെന്ന് പ്രതിജ്ഞ ചൊല്ലികൊണ്ടായിരുന്നു പരിപാടിക്ക് തുടക്കം കുറിച്ചത്. കുഞ്ഞുങ്ങൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും നൃത്തങ്ങളും ആഘോഷത്തെ അവിസ്മരണീയമാക്കി. പ്രിൻസിപ്പാൾ നിലോഫർ ഖാസി ആശംസ അറിയിച്ചു. വൈസ് പ്രിൻസിപ്പാൾ ഗായത്രി ഭാസ്കരൻ അഡ്മിൻ മാനേജർ നാജിയ ഖാദർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.