കുഴൽകിണറിൽ വീണ രണ്ടരവയസുകാരൻ സുജിത്‌ വിൽസന്റെ  ജീവൻ രക്ഷിക്കാനായില്ല

നാലരദിവസം നീണ്ട രക്ഷാപ്രവത്തനങ്ങൾക്കും  കുഴൽകിണറിൽ വീണ രണ്ടരവയസുകാരൻ സുജിത്‌ വിൽസന്റെ  ജീവൻ രക്ഷിക്കാനായില്ല. സമാന്തര കിണർ കുഴിഞ്ഞ്‌ കുഞ്ഞിനെ  രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ്‌ കുഞ്ഞിന്റെ മരണം ഡോക്‌ടർമാർ സ്‌ഥിരീകരിക്കുന്നത്‌. തുടർന്ന്‌  കുഴൽകിണറിലൂടെതന്നെ മൃതദേഹം പുറത്തേടുക്കകുയായിരുന്നു. പുലർച്ചെ ഒരുമണിയോടെയാണ്‌ മരണം സ്‌ഥിരീകരിച്ചത്‌. വീട്ടുകാരുടെ സമ്മതത്തോടെ മൃതദേഹം ബലൂൺ ടെക്‌നോളജി , എയർലോക്കിങ് സിസ്‌റ്റം എന്നിവയുപയോഗിച്ച്‌ പുറത്തെടുക്കുയായിരുന്നു. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിന്‌ ശേഷം വിട്ടുകൊടുത്തു
Read more: https://www.deshabhimani.com/news/national/borewell-accident-in-tamilnadu/831008