കുവൈത്തിലെ ഏറ്റവും വലിയ ക്വാറൻ്റെയിൻ കേന്ദ്രം അടച്ചു

കുവൈത്ത് സിറ്റി : കൊറോണ വൈറസ്ബാധ നിരക്കിൽ ക്രമാതീതമായി കുറവ് വന്നതോടെ കുവൈത്തിലെ ഏറ്റവും വലിയ ക്വാറൻ്റെയിൻ കേന്ദ്രം അടച്ചു. ജാബർ അൽ അഹമ്മദ് സ്റ്റേഡിയത്തിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രമാണ് അടച്ചുപൂട്ടിയത്. കൊറോണ ബാധിച്ച അയ്യായിരത്തിലധികം ആളുകളാണ് കഴിഞ്ഞ 10 മാസത്തിനിടെ ഇവിടെ ചികിത്സ നേടിയത്. കൊറോണക്കെതിരെ
രാജ്യത്തിൻറെ സംഘടിതമായ പരിശ്രമവും വിവിധ വകുപ്പുകളുടെ യോജിച്ച സഹകരണവുമാണ് ഈ വിജയത്തിന് കാരണമെന്ന്, ക്വാറൻ്റെയിൻ കേന്ദ്രം മേധാവി ഡോ. മുഹമ്മദ് അൽ ജാസ്മി പറഞ്ഞു.
കുവൈത്തിൽ ഇതുവരെ 145,495 വൈറസ് കേസുകളും 910 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.