കുവൈത്തിൽ കൊറോണ വൈറസ് രോഗത്തെ തുടർന്നു ഇന്ന് ഒരാൾ കൂടി മരണമടഞ്ഞു.ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 585 ആയി. 530 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 99964 ആയി.രോഗ ബാധിതരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ് ഹവല്ലി 129 , അഹമ്മദി 137 , ഫർവാനിയ 71 , കേപിറ്റൽ 102 , ജഹ്റ 91 . 762പേരാണു ഇന്ന് രോഗ മുക്തരായത് . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 90930 ആയി. ആകെ 8449 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും നൂറിൽ താഴെയായി കുറഞ്ഞു 93ൽ എത്തി .കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3944 പേർക്കാണു കൊറോണ വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 711236 ആയി.
-ismail payyoli –