കുവൈത്തിൽ നിന്ന് ദുബായിലേക്ക് പോകുന്നവർക്കിനി കൊവിഡ് ടെസ്റ്റ് വേണ്ട

0
20

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ദുബായിലേക്ക് വരുന്ന യാത്രക്കാർക്ക് കോവിഡ് -19 പരിശോധന ആവശ്യമില്ലെന്ന് ദുബായ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ അറിയിച്ചു. ഡിസംബർ 6 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ജിസിസി രാജ്യങ്ങളായ കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ഇളവ് അനുവദിച്ചത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലും
എത്തുന്നതിനുമുമ്പ് പിസിആർ പരിശോധന നടത്തേണ്ടതില്ല എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഹത്ത അതിർത്തിയിലൂടെ റോഡ് മാർഗം എത്തുന്ന യാത്രക്കാർക്ക് ഇത് ബാധകമല്ലെന്നും എമിറേറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്. പുറപ്പെടുന്നതിന് 96 മണിക്കൂർ വരെ പിസിആർ പരിശോധന നടത്തണം.
ദുബായിൽ‌ എത്തിയശേഷം യാത്രക്കാർ കോവിഡ പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ കോറൻ്റൈനിൽ കഴിയുകയും വേണം.