കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി യുവാവ് വിമാനത്തിൽ വെച്ച് മരിച്ചു. ഫോർട്ട് കൊച്ചി പള്ളുരുത്തി സ്വദേശി അറക്കൽ വീട്ടിൽ അനൂപ് ബെന്നിയാണ് (32) മരിച്ചത്. കഴിഞ്ഞ ദിവസം കുവൈത്തിൽ വെച്ച് ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കാണിച്ചിരുന്നു. ഇതെ തുടർന്ന് ചികിത്സക്കായി കുവൈത്തിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. എന്നാൽ വിമാനത്തിൽ വെച്ച് വീണ്ടും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും മരണപ്പെടുകയുമായിരുന്നു. വിമാനം അടിയന്തിരമായി മുംബൈ വിമാന താവളത്തിൽ ഇറക്കി. മൃതദേഹം ഇപ്പോൾ മുംബൈയിൽ സൂക്ഷിച്ചിരിക്കുകയാണ്. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ജീവനക്കാരനാണ്. അനൂപ് ആറ് മാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ: ആൻസി സാമുവേൽ.