കുവൈത്ത് സിറ്റി : കുവൈത്തിൽ മുസ്ലിംകളുടെ ആരാധനയെ പരിഹസിച്ചു കൊണ്ട് ഫേസ് ബൂക്കിൽ കമന്റിട്ടെ മലയാളി യുവാവിനെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.കൊല്ലം കരുനാഗപള്ളി സ്വദേശി അനീഷ് ധർമ്മരാജനെയാണു ഇന്നു വൈകീട്ട് ഫഹാഹീൽ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ബുധനാഴ്ച പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കൊണ്ട് സഭ്യമല്ലാത്ത ഭാഷയിൽ ‘അനീഷ് ധർമ്മരാജൻ യുവമോർച്ച’ എന്ന തന്റെ ഫേസ്ബുക്ക് പേജിൽ ഇയാൾ പോസ്റ്റിട്ടിരുന്നു. ഇതിനെ വിമർശ്ശിച്ചു കൊണ്ട് പലരും കമന്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരത്തിൽ വന്ന ഒരു കമന്റിനു മറുപടിയായാണു മുസ്ലിങ്ങളുടെ ആരാധനയെ പരിഹസിച്ചു കൊണ്ട് ഇയാൾ ഫോട്ടോ കമന്റ് ഇട്ടത്.ഫഹാഹീലിൽ പ്രവർത്തികുന്ന മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.ഫേസ്ബുക്കിൽ ഇയാൾ നടത്തിയ പരാമർശ്ശത്തെ തുടർന്ന് നിരവധി പേർ ഇയാൾക്കെതിരെ സ്ഥാപന ഉടമക്ക് പരാതി അറിയിച്ചതോടെ ഉടമ സ്പോൺസറെ അറിയിക്കുകയും പോലീസിൽ വിവരം കൈമാറുകയുമായിരുന്നു.ഇതേ തുടർന്നാണു അറസ്റ്റ് ഉണ്ടായിരിക്കുന്നത്. രണ്ടു വർഷമായി ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇയാൾ നേരത്തെ നാട്ടിൽ യുവമോർച്ചയുടെ മണ്ഠലം പ്രസിഡന്റ് ആയിരുന്നു.
Home Middle East Kuwait കുവൈത്തിൽ മുസ്ലിംകളുടെ ആരാധനയെ പരിഹസിച്ചു കൊണ്ട് ഫേസ് ബൂക്കിൽ കമന്റിട്ടെ മലയാളി യുവാവിനെ രഹസ്യാന്വേഷണ വിഭാഗം...