കുവൈത്ത്‌ വയനാട്‌ അസോസിയേഷൻ (KWA) രണ്ടാം ഘട്ട പ്രളയസഹായം വിതരണം ചെയ്തു.

News: കുവൈത്ത്‌ വയനാട്‌ അസോസിയേഷൻ (KWA) സ്വരൂപിച്ച രണ്ടാം ഘട്ട പ്രളയസഹായം വയനാട്ടിൽ വിതരണം ചെയ്തു. ലഭിച്ച അപേക്ഷകളിൽ നിന്നും നാട്ടിലുള്ള മുൻ ഭാരവാഹികൾ ആയ റോയ്‌ മാത്യു, റെജി ചിറയത്ത്‌, സെക്രെട്ടറി ജസ്റ്റിൻ ജോസ്‌ എന്നിവർ നേരിട്ട്‌ അന്വെഷിച് ഏറ്റവും അനുയോജ്യരെ കണ്ടെത്തിയാണു നടപടികൾ പൂർത്തിയാക്കിയത്‌. 2018ലും 2019ലും പ്രളയസമയത്ത്‌ നേരിട്ട്‌ രംഗത്ത്‌ പ്രവർത്തിച്ച സംഘടന ഇത്തവണ അറ്റകുറ്റപണികൾ പൂർത്തിയാക്കി താമസയോഗ്യ വീടുകൾക്‌ ആവാൻ വേണ്ടി 10 കുടുംബങ്ങൾക്കാണു സഹായം നൽകിയത്‌. സുൽത്താൻ ജനുവരി 29നു കൽപറ്റ ട്രേഡന്റ്‌ ആർക്കേഡ്‌ ബിൽഡിങ്ങിൽ നടന്ന പരിപാടി സുൽത്താൻ ബത്തേരി മുനീസിപ്പൽ ചെയർമാൻ ടി.എൽ സാബു ഉത്ഘാടനം ചെയ്തു. കെ. ഡബ്യു.എ സെക്രെട്ടറി ജസ്റ്റിൻ ജോസ്‌ അധ്യക്ഷത വഹിചു.  ഉപദേശക സമിതി അംഗം റെജി ചിറയത്ത്‌ , വയനാട്ടിലെ മനുഷ്യാവകാശപ്രവർത്തകനും കെഡബ്യുഎ മുൻ പ്രസിഡന്റും ആയ റോയ്‌ മാത്യു‌ എന്നിവർ സംബന്ധിച്ചു. ശ്രീ ടിഎൽ സാബു, സാമൂഹ്യപ്രവർത്തക വന്ദന ഷാജു എനിവരെ ആദരിച്ചു.
വയനാടിന്റെ വികസനോന്മുഖ സേവന വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ സംഘടന കാര്യക്ഷമമായ്‌ ഇടപെടൽ തുടരും എന്നും അതിനായ്‌ അഹോരാത്രം പിന്തുണക്കുന്ന അഭുദേയകാംക്ഷികളെയും അംഗങ്ങളെയും നന്ദിയോടെ അനുസ്മരിക്കുന്നതായ്‌ ജസ്റ്റിൻ അറിയിച്ചു.