കുവൈത്ത് കെഎംസിസി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു :

0
28

 

 

കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ മുൻ കേന്ദ്ര ഉപദേശക സമിതിയംഗം ഖാലിദ് അല്ലക്കാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷനായിരുന്നു.

കുവൈത്ത് കെഎംസിസി തൃശ്ശൂർ ജില്ലാ കമ്മിറ്റി മണലൂർ മണ്ഡലം അംഗത്തിന് നിർമിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ പ്രഖ്യാപനവും ഫണ്ട് ഉദ്ഘാടനവും ഇഫ്താർ മീറ്റ് നോടനുബന്ധിച്ച് നടന്നു.

ആദ്യ ഫണ്ട് ഷംസുദ്ദീനിൽ നിന്ന് ജില്ലാ പ്രസിഡൻറ് അബ്ദുൽ അസീസ് വലിയകത്ത് സ്വീകരിച്ചു. കാരുണ്യ ഭവനത്തിന്റെ പ്രഖ്യാപനം സംസ്ഥാന പ്രസിഡണ്ട്  നിർവഹിച്ചു.

മുൻകേന്ദ്ര പ്രസിഡണ്ടും നിലവിൽ കണ്ണൂർ ജില്ലാ കെ. എം. സി. സി. പ്രസിഡണ്ടുമായ എ.കെ. മെഹമൂദ്, മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത സംസാരിച്ചു. വിവിധ ജില്ലാ- മണ്ഡലം ഭാരവാഹികൾ, സംസ്ഥാന സമിതിയംഗങ്ങൾ, കുവൈത്ത് വൈറ്റ് ഗാർഡ് അംഗങ്ങൾ സംബന്ധിച്ചു. സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, എൻ . കെ. ഖാലിദ് ഹാജി, ഷഹീദ് പട്ടിലത്ത് , ഹാരിസ് വള്ളിയോത്ത് , എഞ്ചി. മുഷ്താഖ്, ടി. ടി. ഷംസു, ശരീഫ് ഒതുക്കു ങ്ങൽ, റസാഖ് അയ്യൂർ ഇഫ്താർ നിയന്ത്രിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം കെ അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം ആർ നാസർ നന്ദിയും പറഞ്ഞു.

( പടം അടിക്കുറിപ്പ് :കുവൈത്ത് കെഎംസിസി ഇഫ്താർ മീറ്റിൽ സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്ത്  പ്രസംഗിക്കുന്നു. )