കുവൈത്ത് തീപിടിത്തം : മരിച്ച ഫിലിപ്പിനോ ജീവനക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും

കുവൈത്ത് സിറ്റി : മംഗഫിലുണ്ടായ തീപിടിത്തത്തിൽ ദാരുണമായി ജീവൻ നഷ്ടപ്പെട്ട മൂന്ന് ഫിലിപ്പിനോ ജീവനക്കാരുടെ മൃതദേഹം സ്വദേശമായ ഫിലിപ്പീൻസിലെ മനിലയിലേക്ക് എത്തിക്കാനുള്ള നടപടികൾ പൂർത്തീകരിക്കുന്നതായി എൻ. ബി. ടി. സി അറിയിച്ചു. എഡ്വിൻ പെട്രാസ് പെറ്റില്ല, ജെഫ്രി കാറ്റുബേ, ജീസസ് ഒലിവറോസ് ലോപ്സ് എന്നിവരാണ് മരിച്ച ഫിലിപ്പീൻസുകാർ. ഇന്ന് വൈകുന്നേരം 5:40 ന് കുവൈറ്റ് ഇൻ്റർനാഷണലിൽ നിന്ന് പുറപ്പെടുന്ന എമിറേറ്റ്സ് എയർലൈൻസിൻ്റെ EK 858 / EK 332 വിമാനത്തിൽ ദുബായ് വഴിയാണ് മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കുവൈറ്റിലെ ഫിലിപ്പീൻസ് എംബസിയുമായി സഹകരിച്ച് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടപ്പാക്കിയതായി എൻ. ബി. ടി. സി മാനേജ്മെന്റ് അറിയിച്ചു.