കുവൈത്ത് പാർലമെൻ്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു

കുവൈറ്റ് സിറ്റി: കുവൈത്ത്പാർലമെൻറ് തെരഞ്ഞെടുപ്പ് വോട്ടിംഗ് രാവിലെ എട്ടുമണിയോടെ ആരംഭിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പതിനാറാമത് നാഷണൽ അസംബ്ലിയിലെ 50 സീറ്റുകളിലേക്ക് ആയി 326 പേരാണ് മത്സരിക്കുന്നത്.84822 സമ്മതിദായകർ ഉള്ള
ഒന്നാം ഡിസ്ട്രിക്ടിൽ 76 പേരാണ് ജനവിധി തേടുന്നത്. രണ്ടാം ഡിസ്ട്രിക്ടിൽ 51 പേർ മത്സരിക്കുന്നു 64965 വോട്ടർമാരാണ് ഇവിടെ ഉള്ളത് . മൂന്ന് നാല് അഞ്ച് ഡിസ്ട്രിക്ട് കളിലായി 70 ,76 ,58 ഉം സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ പോളിംഗ് സ്റ്റേഷനുകളിൽ കൂട്ടം കൂടരുതെന്ന് നേരത്തെ നിർദേശമുണ്ട്. ഓരോ പോളിംഗ് കേന്ദ്രത്തിലും താത്കാലിക ക്ലിനിക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. വൈകീട്ട് എട്ടു മണി വരെയാണ് പോളിംഗ് നടക്കുക.