കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു

0
20

കുവൈത്ത് സിറ്റി: പതിനാറാമത് കുവൈത്ത് പാർലമെൻററി തെരഞ്ഞെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് ഡിസ്ട്രിക്ട്കളിൽ നിന്നായി 50 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഓരോ ഡിസ്ട്രിക്ട്ലും ഏറ്റവും കൂടുതൽ വോട്ട് നേടിയ പത്ത് പേരാണ് വിജയികൾ ആവുക. തെരഞ്ഞെടുപ്പിൽ 29 സ്ത്രീകൾ മത്സരിച്ചിരുന്നു എങ്കിലും ഒരാൾപോലും തിരഞ്ഞെടുക്കപ്പെട്ടില്ല. കോവിഡ് വ്യാപനം പശ്ചാത്തലത്തിൽ അതിൽ അതീവ സുരക്ഷാ ക്രമീകരണങ്ങൾ ഓടെയായിരുന്നു കുവൈറ്റ് പാർലമെൻറ് തെരഞ്ഞെടുപ്പ്. കോവിഡ് പോസിറ്റീവ് ആയവർക്ക് അ വോട്ട് ചെയ്യുന്നതിനായി പ്രത്യേക പോളിംഗ് ബൂത്തുകളും ഏർപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ കുവൈത്ത് അമീർ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് അഭിനന്ദിച്ചു.