കുവൈത്ത് ലുലുവിൽ ‘സീസണൽ ഡിലൈറ്റ്സ്’ ആഘോഷങ്ങൾക്ക് തുടക്കം

0
18

കുവൈത്ത് സിറ്റി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിന്റെ ദജിജ് ഔട്ട്ലെറ്റിൽ സീസണൽ ഡിലൈറ്റ്സ്’ ആഘോഷങ്ങൾക്ക് തുടക്കമായി. ഡിസംബർ 26ന് ആരംഭിച്ച ആഘോഷ പരിപാടിക്ക് ഐഎഫ്എഫ്സിഒ കുവൈറ്റിലെ കീ അക്കൗണ്ട് മാനേജർ കുഞ്ഞുമോനും കുവൈത്ത് ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ സാന്റ ഫാഷൻ ഷോയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ശേഷം കുട്ടികൾക്കായി കേക്ക് ഡെക്കറേഷൻ കോണ്ടസ്റ്റും കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി ക്രിസ്മസ് ട്രീ ഡെക്കറേഷൻ കോണ്ടസ്റ്റും സംഘടിപ്പിച്ചു. ഒപ്പം ക്രിസ്മസ് ഗാനാലാപനവും നടന്നു. ആഹ്ലാദകരമായ ജിംഗിളുകളും മിന്നുന്ന ലൈറ്റുകളും ഉത്സവ അലങ്കാരങ്ങളും ഹൈപ്പർമാർക്കറ്റിനെ പൂർണ്ണമായും ക്രിസ്മസ് അന്തരീക്ഷത്തിലേക്ക് നയിക്കുന്നതായിരുന്നു. ലുലു എല്ലാ ഔട്ട്‌ലെറ്റുകളിലും പ്രത്യേക വർഷാവസാന ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇഫ്‌കോ കുവൈറ്റ് ആണ് പരിപാടി സ്പോൺസർ ചെയ്തത്.