പ്രാരാബ്ധങ്ങൾക്കും വേവലാതികൾക്കും രണ്ടു ദിവസം അവധി നൽകികൊണ്ട് വയനാടിന്റെ കുളിര്മയെ താലോലിക്കുന്ന ഗൃഹാതുരത പ്രവാസലോകത്തും അംഗങ്ങൾക്കും അഭ്യുധേയകാംഷികൾക്കും നൽകുക, എന്ന അർത്ഥത്തോടെ കുവൈത്ത് വയനാട് അസോസിയേഷൻ ഡിസംബർ 12-13 തീയതികളിൽ കബദിൽ ശൈത്യകാല കുടുംബ സംഗമം സംഘടിപ്പിച്ചു. നാട്ടിലെ മാറുന്ന രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങൾ പ്രവാസികൾ കൃത്യമായി മനസിലാക്കണമെന്നും നേരിന്റെ കൂടെ നാടിന്റെ ഐക്യത്തിനും പരസ്പര സ്നേഹത്തിനും മാത്രം വിലനൽകുന്ന തീരുമാനങ്ങൾക്ക് പിന്തുണനൽകണം എന്നും പരിപാടി ഉത്‌ഘാടനം ചെയ്തു കൊണ്ട് രക്ഷാധികാരി ബാബുജി ബത്തേരി ഉണർത്തിച്ചു.
അപ്രതീക്ഷിതമായ് പെയ്ത മഴയുടെ വരവിനെയും ആസ്വാദനത്തിൽ ചേർത്ത് നിർത്തിക്കൊണ്ട് ഉല്ലാസപൂര്ണമായ രണ്ട് ദിവസങ്ങൾ പങ്കെടുത്തവർക്ക് സമ്മാനിക്കുവാൻ കഴിഞ്ഞതിൽ കമ്മറ്റി സന്തോഷം പങ്കുവെക്കുന്നു. പ്രോഗ്രാം കൺവീനർ സുരേന്ദ്രനോടൊപ്പം പ്രസിഡന്റ് മുബാറക്ക് കാമ്പ്രത്ത് , സെക്രട്ടറി ജസ്റ്റിൻ ജോസ്, ട്രഷറർ ഗ്രേസി , ഉപദേശക സമിതിയംഗങ്ങൾ ആയ റെജി ചിറയത്ത് , ജോമോൻ ജോളി എന്നവർ പരിപാടികൾ നിയന്ത്രിച്ചു . അലക്സ് മാനന്തവാടി , മാണിച്ചാക്കോ , ഷിബു ആബേൽ, ജോമോൻ ജോസ്, ജിജിൽ, ജിനേഷ് ജോസ്, അഷ്‌റഫ് ചൂരോട്ട് , ബെന്നി അലക്സ്, ശേഖർജി, അസൈനാർ, ജോജോ, ഷിജു , സിബി എള്ളിൽ , മഞ്ജുഷ, ഷീജ സജി, സുകുമാരൻ , അനീഷ്, സലിം ടിപി , മറിയം ബീവി, തുടങ്ങി ഭാരവാഹികളും മുൻ ഭാരവാഹികളും കുടുംബാംഗങ്ങളും ഇതര ജില്ലാ സുഹൃത്തുക്കളും രണ്ട് ദിവസവും സജീവമായി സന്നിഹിതരായിരുന്നു.