കുവൈറ്റിൽ എട്ടുവയസുകാരനെ പീഡിപ്പിച്ച സ്വദേശി അറസ്റ്റിൽ

0
16

കുവൈറ്റ്: എട്ടുവയസുകാരനായ കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 38 കാരനായ സ്വദേശിയാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് സൂചന. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മാതാപിതാക്കൾക്കൊപ്പം ജഹ്റയിലെ പാർക്കിലെത്തിയ ഈജിപ്ഷ്യൻ വംശജനായ കുട്ടി പീഡനത്തിനിരയായത്.പാർക്കിലെ കളിക്കുകയായിരുന്ന കുട്ടി മാതാപിതാക്കളുടെ ശ്രദ്ധയിൽ നിന്ന് മാറിയപ്പോൾ പ്രതി പ്രലോഭിപ്പിച്ച് കാറിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു. ഒഴിഞ്ഞ സ്ഥലത്തു കൊണ്ട് പോയി പീഡിപ്പിച്ച ശേഷം പാർക്കിൽ തന്നെ തിരിച്ചെത്തിക്കുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ ശ്രദ്ധയിൽ പെട്ട ആളുകളാണ് മാതപിതാക്കളുടെ അരികിലെത്തിച്ചത്.

മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. സൂചനകൾ വച്ച് പ്രതിയെ പൊലീസ് പിന്തുടര്‍ന്നിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരെ കണ്ട് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലാവുകയായിരുന്നു. ആക്രമിക്കപ്പെട്ട കുട്ടി ഇയാളെ തിരിച്ചറിയുകയും ചെയ്തു.