കുവൈറ്റിൽ കൊറോണ വ്യാപിക്കുന്നു: ഇതുവരെ രോഗം സ്ഥിരീകരിച്ചത് 43പേർക്ക്

കുവൈറ്റ്: ആശങ്ക ഉയർത്തി കുവൈറ്റിൽ കൊറോണ വ്യാപിക്കുന്നു. ഇതുവരെ 43പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരെല്ലാവരും ക്വാറന്റൈൻ ചെയ്യപ്പെട്ട് വിദഗ്ധ നിരീക്ഷണത്തിലാണ്. കോവിഡ് 19 കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാനുള്ള അന്താരാഷ്ട്ര മെഡിക്കൽ മാനദണ്ഡങ്ങൾ പാലിച്ചാണ് ചികിത്സ നടക്കുന്നത്. രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

കുവൈറ്റിൽ രോഗം സ്ഥിരീകരിച്ച എല്ലാവരും ഇറാനിൽ നിന്നെത്തിയവരാണ്. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതും കുവൈറ്റിലാണ്.