കുവൈറ്റിൽ നിര്യാതയായി.

കുവൈറ്റ് സിറ്റി: പത്തനംതിട്ട ജില്ല അയിരൂർ അയ്യക്കാവിൽ വാനേത്ത് പുത്തൻവീട് അജു ജോണിന്റെ ഭാര്യ റെജിന സൂസൻ വർഗീസ് (38 വയസ്സ്) കുവൈറ്റിൽ നിര്യാതയായി. കുവൈറ്റിൽ ഗൾഫ് പ്രൊജക്ട് സൊലൂഷൻസ് എന്ന കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. അജു ജോൺ അൽഗാനീം ഇന്റർനാഷനൽ കമ്പനി ജീവനക്കാരനാണ്. മക്കൾ: അഭിഗെയ്ൽ, അനബെൽ. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ ചെയ്തു വരുന്നു.