കുവൈറ്റിൽ പ്രമുഖർ ഉൾപ്പെട്ട മനുഷ്യക്കടത്ത് സംഘത്തെ കണ്ടെത്തി ആഭ്യന്തരമന്ത്രാലയം: ഒരാൾ അറസ്റ്റിൽ

0
8

കുവൈറ്റ്: കുവൈറ്റിലെ വൻ തോതിൽ മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തെ കണ്ടെത്തി ആഭ്യന്തര മന്ത്രാലയം.ബംഗ്ലാദേശിൽ നിന്നുള്ള മൂന്നംഗ സംഘമാണ് കള്ളപ്പണ വെളുപ്പിക്കലും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. നടപടികൾ ഉണ്ടാകുമെന്ന് മുൻകൂട്ടിയറിഞ്ഞ മറ്റു രണ്ട് പേരും നാട്ടിലേക്ക് കടന്നതായാണ് സൂചന.

ഉന്നത പദവികളിലിരിക്കുന്നവരാണ് സംഭവത്തിലുൾപ്പെട്ട മൂന്ന് പേരും എന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ. ഇതിലൊരാൾ ബംഗ്ലാദേശിലെ എംപിയാണെന്നും പറയപ്പെടുന്നുണ്ട്. ഇരുപതിനായിരത്തോളം ബംഗ്ലാദേശി തൊഴിലാളികളാണ് ഇവർ മുഖാന്തിരം സര്‍ക്കാർ മേഖലയിൽ കോൺട്രാക്റ്റ് ജോലിക്കായെത്തിയത്. ഈ ഇടപാട് വഴി 1100കോടിയോളം രൂപയാണ് ഇവർ നേടിയതെന്നും പറയപ്പെടുന്നു.

ഒരു തൊഴിലാളിയിൽ നിന്ന് 1800-2200 ദിനാർ വരെയാണ് ഈടാക്കിയിരുന്നത്. ഡ്രൈവർ ജോലിക്കായുള്ള വിസ നൽകിയിരുന്നത് 2500-3000 ദിനാറിനും.