കുവൈറ്റിൽ ഭർത്താവിനരികിലേക്ക് പോകാനിരുന്ന യുവതിയുടെ ആത്മഹത്യ: ദുരൂഹത നീക്കി പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്

0
7

തൃശ്ശൂർ: കുവൈറ്റിൽ ഭർത്താവനരികിലേക്ക് പോകാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. കുവൈറ്റിൽ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂർ കോട്ടപ്പുറം കല്ലറയ്ക്കൽ ടെൽവിൻ തോംസന്റെ ഭാര്യ ടാൻസി (26) യെയാണ് കഴിഞ്ഞ ഞായറാഴ്ച ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പള്ളിയിൽ പോകുന്നതിനായി തയ്യാറാകാൻ പോയ യുവതിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വിവാഹങ്ങള്‍ കഴിഞ്ഞ് മാസങ്ങൾ മാത്രമായ യുവതിയുടെ മരണം വിവാദം ഉയർത്തിയിരുന്നു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെ സംഭവത്തിലെ ദുരൂഹത നീങ്ങിയിരിക്കുകയാണ്. ടാൻസിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തതായി പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിരുന്നു. ഇത് മറച്ചു വച്ചായിരുന്നു വിവാഹമെന്നാണ് സൂചന. ഭർത്താവിനോടും ഭര്‍തൃവീട്ടുകാരോട് ഈ വിവരം മറച്ചു വച്ചതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.

ടാൻസിയുടെ മരണാനന്തര ചടങ്ങുകളിൽ നിന്ന് യുവതിയുടെ കുടുംബവും വിട്ടുനിന്നതോടെ ഇത് സംബന്ധിച്ച സംശയം ബലപ്പെട്ടു. കുറ്റബോധം കൊണ്ടാണ് ഇവരും ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നതെന്നാണ് കരുതപ്പെടുന്നത്.