കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ. കെ . സി. എ ) ഓണാഘോഷം സംഘടിപ്പിച്ചു

0
23
കുവൈറ്റ്‌:  കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ ) ഓണാഘോഷവും, 35 ആം വാർഷികാഘോഷവും വൈവിധ്യങ്ങളായ പരിപാടികളോടെ  ആർദിയ അൽ -ജവഹറ ടെന്റിൽ ആഘോഷിച്ചു.
കെ. കെ. സി. എ പ്രസിഡന്റ്‌ ശ്രീ. റെജി കുര്യൻ അഴകേടം അധ്യക്ഷത വഹിച്ച പബ്ലിക് മീറ്റിംഗിൽ, അബ്ബാസിയ  സെന്റ്. ഡാനിയേൽ കംബോണി ഇടവക വികാരി റവ.ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ മുഖ്യാതിഥി ആയി പങ്കെടുത്തു. ജെ. സെക്രട്ടറി ശ്രീ. ജിനു കുര്യൻ നിരവത്ത്‌ സ്വാഗതവും, ആശംസകൾ നേർന്നുകൊണ്ട് ഫാ. തോമസ് ജേക്കബ് ആഞ്ഞിലിമൂട്ടിൽ, ഫാ. ജോൺ തുണ്ടിയത്തു്, ഫാ. പോൾ വലിയവീട്ടിൽ, ഫാ. ജോൺസൺ നെടുംപുറത്, കെ. സി. വൈ.എൽ ചെയർമാൻ ശ്രീ. ജെറിൻ ജെയിംസ്, കെ. കെ. സി. എൽ ചെയർമാൻ മാസ്റ്റർ. റെയാൻ റെനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ വെച്ച് കെ. കെ. കെ. സി. എ രൂപീകരണ കാലയളവിൽ  ഉണ്ടായിരുന്ന, നിലവിൽ കുവൈറ്റിൽ ഉള്ള മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്  ആദരിക്കുകയും, 35 ആം വാർഷികത്തോടും, ഓണപ്പരിപാടിയോടും അനുബന്ധിച്ചിറക്കുന്ന സുവനീർ കം ഡയറക്ടറിയുടെയും പ്രകാശനം ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ കെ. കെ. സി. എ പ്രസിഡന്റിന്‌ നൽകി നിർവഹിക്കുകയും ചെയ്തു.  കെ. കെ. കെ. സി. എ ട്രഷറർ ശ്രീ. സിജുമോൻ മുടക്കോടിയിൽ ചടങ്ങിൽ പങ്കെടുത്ത ഏവർക്കും നന്ദിയും പറഞ്ഞു.
യൂണിറ്റ് അടിസ്ഥാനത്തിൽ ഉള്ള ഓണപ്പാട്ട് മത്സരത്തോടെ ഉച്ചകഴിഞ്ഞ് 2 മണി മുതൽ ആർദിയ അൽ -ജവഹറ ടെന്റിൽ വെച്ച് ആരംഭിച്ച പരിപാടികളിൽ,  താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലിയെ എഴുന്നള്ളിച്ചു കൊണ്ടുള്ള വർണ്ണശബളമായ ഘോഷയാത്ര, കെ. കെ. സി. എ ക്കായി ചിട്ടപ്പെടുത്തിയ ഗാനത്തിന്, DK ഡാൻസ് വേൾഡ് മാസ്റ്റർ രാജേഷ് കൊച്ചിൻന്റെ കോറിയോഗ്രാഫിയിൽ വിരിഞ്ഞ ,110 ഓളം കലാകാരന്മാർ അണി നിരന്ന മനോഹരമായ വെൽക്കം ഡാൻസ്, വിവിധ യൂണിറ്റുകൾ അവതരിപ്പിച്ച കലാപരിപാടികൾ, മിസ്റ്റർ ക്നാ, മിസ്സ്‌. ക്നാ മത്സരം എന്നിവ ആഘോഷത്തിന് കൊഴുപ്പേകി.
അംഗങ്ങൾക്കായി വിഭവസമൃദ്ധമായ ഓണസദ്യയോടെ ഒരുക്കിയിരുന്നു ഇവന്റ്,  ലൈറ്റ് & സൗണ്ട് നൽകി മാനേജ് ചെയ്തത് ശ്രീ. റംസി ജോണിന്റെ ശ്രുതിലയ മ്യുസിക് ബാൻഡ് ആയിരുന്നു.