കുവൈറ്റ് മലയാളികൾക്കായി ഓൺലൈൻ ഡോക്ടർമാരുടെ സേവനം ഒരുങ്ങുന്നു

കുവൈറ്റ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലാണ് കുവൈറ്റ്.വലിയ ആശുപത്രികളിൽ അടിയന്തിര സേവനം മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്. ചെറിയ സ്വകാര്യ ക്ലിനിക്കുകൾ അടയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കുവൈറ്റിലെ മലയാളി സമൂഹത്തിനായി ഓൺലൈന്‍ വഴി ഡോക്ടർമാരുടെ സേവനം ഒരുങ്ങുന്നു.

അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ൽ ആ​രോ​ഗ്യ​രം​ഗ​ത്തെ വി​ദ​ഗ്ധ​രു​മാ​യി രോ​ഗ​വി​വ​രം പ​ങ്കു​വെ​ക്കാ​നും നി​ർ​ദേ​ശം തേ​ടാ​നും ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത്​ എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​നും മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​റും സ​ഹ​ക​രി​ച്ചാ​ണ് സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​ത്.

ഇ​തി​നാ​യി 66036777, 66527628, 97274958 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.