കഴിഞ്ഞ ഒരാഴ്ചയായി അടച്ചിട്ടിരുന്ന കുവൈറ്റ് മൃഗശാല ഈ വ്യാഴം മുതൽ വീണ്ടും തുറക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ചില മൃഗങ്ങളിൽ രോഗ ലക്ഷങ്ങൾ കണ്ടതിനാൽ അടച്ചിടുകയായിരുന്നു. സാധാരണ പോലെ ഞായറാഴ്ച ഒഴികെയുള്ള മറ്റുള്ള ദിവസങ്ങളിൽ മൃഗശാല കാഴ്ചക്കാർക്കായി തുറന്നു കൊടുക്കുന്നതാണ്.