കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്ന് പ്രതികളെയും ആറ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി എം എസ് മാത്യു, മൂന്നാം പ്രതി പ്രജികുമാര്‍ എന്നിവരെ താമരശേരി മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. വിശദമായ തെളിവെടുപ്പിന് പ്രതികളെ പതിനൊന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പട്ടിരുന്നു. എന്നാൽ ഈ മാസം 16 വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്.
കോഴിക്കോട് ജില്ലാ ജയിലിലാണ് ജോളിയും പ്രജുകുമാറിനേയും താമസിച്ചത്തൊട്ടടുത്തുള്ള സബ് ജയിലിലാണ് മാത്യുവിനെ പാര്‍പ്പിച്ചത്. ഇവരെ ഇന്ന് രാവിലെ കനത്ത സുരക്ഷയിലാണ് കോടതിയിൽ എത്തിച്ചത്. മാധ്യമങ്ങളോട് ജോളി പ്രതികരിച്ചില്ല.
അേേസമയം പെരുച്ചാഴിയെ കൊല്ലാന്‍ എന്നു പറഞ്ഞാണ് മാത്യു തന്‍റെ കൈയില്‍ നിന്നും സയനൈഡ് വാങ്ങിയതെന്ന് മൂന്നാം പ്രതി പ്രജുകുമാര്‍ പറഞ്ഞു.
ജോളിയടക്കമുള്ളവരെ കൊണ്ടുവരുന്നതറിഞ്ഞ് ജില്ലാ ജയില്‍ പരിസരത്ത് വൻ ആൾക്കൂട്ടമായിരുന്നു. ജോളിയെ ഇന്നു തന്നെ പൊന്നാമറ്റം തറവാട്ടില്‍ കൊണ്ടു പോയി തെളിവെടുക്കും.