കൂട്ടവെടിവെപ്പ് ; കുട്ടികളടക്കം 10പേർക്ക് പരിക്ക്

യു. എസിലെ മിഷിഗണിലെ റോച്ചസ്റ്റർ ഹിൽസിലെ ബ്രൂക്ക്‌ലാൻഡ്സ് പ്ലാസ വാട്ടർ പാർക്കിൽ അജ്ഞാതൻ നടത്തിയ വെടിവെപ്പിൽ കുട്ടികൾ ഉൾപ്പടെ 10 പേർക്ക് പരിക്കെറ്റു. തലയിൽ വെടിയേറ്റ 8 വയസ്സുകാരന്റെ നില അതീവ ഗുരുതരമാണ്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. സംഭവസ്ഥലത്തു നിന്നും തോക്ക് കണ്ടെടുത്തു. വെടിവെച്ചയാളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയയെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.