കെഫാക്ക് ഓൾ ഇന്ത്യ മാസ്റ്റേഴ്സ് സെവൻസ് കിരീടം യങ് ഷൂട്ടേർസ് എഫ് സി ക്ക് 

മിശ്രിഫ് : കെഫാക്ക് സീസൺ ഏഴിലെ പ്രഥമ  ഓൾ ഇന്ത്യ മാസ്റ്റേഴ്സ് സെവൻസ് കിരീടം യങ് ഷൂട്ടേർസ് ചാംപ്യൻമാരായി .അത്യന്തം ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ മുഹമ്മദ് നേടിയ ഒരു ഗോളിന്  സിയസ്കോ എഫ് സിയെ കീഴടക്കി  യങ് ഷൂട്ടേർസ് എഫ് സി കിരീടം നേടി .
സെമിഫൈനലിൽ ഫഹാഹീൽ ബ്രദേര്‍സിനെ എതിരില്ലാത്ത  ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യങ് ഷൂട്ടേർസ് ഫൈനലിൽ എത്തിയത്  .
 രണ്ടാം സെമിഫൈനലിൽ സിയസ്കോ എഫ് സി ഷൂട്ട്ഔട്ടില്‍  സ്പാർക്സ് എഫ് സിയെ തോല്‍പ്പിച്ച്  ഫൈനലിൽ കടന്നത് .ലൂസേഴ്‌സ് ഫൈനലിൽ ഫഹാഹീൽ ബ്രദേര്‍സിനെ പരാജയപ്പെടുത്തി  സ്പാർക്സ് എഫ് സി മൂന്നാം സ്ഥാനം നേടി.ടൂർണമെന്റിലെ മികച്ച താരമായി ശാഹുൽ (യങ് ഷൂട്ടേർസ് ), മികച്ച ഗോൾ കീപ്പറായി  ജോസ് (സിയസ്കോ ), ടോപ് സ്കോറായി  ബിപിൻ  (സ്പാർക്സ് ) എന്നിവരെയും തിരഞ്ഞെടുത്തു.വിജയികൾക്കുള്ള ട്രോഫികൾ  കെഫാക് പ്രസിഡന്റ ടി വി സിദ്ധിഖ്  , സെക്രട്ടറി , വി സ് നജീബ്  കേഫാക് ഭാരവാഹികളും ചേർന്ന്  സമ്മാനിച്ചു..
ഫോട്ടോ കാപ്ഷന്‍ : കെഫാക്ക് ഓൾ ഇന്ത്യ മാസ്റ്റേഴ്സ് സെവൻസ് ചാമ്പ്യന്മാരായ  യങ് ഷൂട്ടേർസ് എഫ് സി