കെഫാക് സോക്കർ ലീഗ് സീസൺ 7 ഷിഫാ അൽ ജസീറ സോക്കർ കേരള ചാമ്പ്യന്മാർ

മിശ്രിഫ് : കെഫാക് മാസ്റ്റേഴ്സ് ലീഗിൽ യങ് ഷൂട്ടേർസ് എഫ് സി ചാമ്പ്യന്മാരായി.  അത്യന്തം ആവേശഭരിതമായ ഫൈനലിൽ തിങ്ങി നിറഞ്ഞ ഗാലറിയെ  സാക്ഷിയാക്കി നാലാം വട്ടവും സോക്കർ കേരള കെഫാക് സോക്കർ ലീഗ് കിരീടമണിഞ്ഞു.  കൊണ്ടും കൊടുത്തും  ഒപ്പത്തിനൊപ്പം പോരാടിയ ഇരു ടീമുകളും   നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ രഹിത സമനിലിയലായതിനെ തുടർന്ന് പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് വിജയികളെ  തിരഞ്ഞെടുത്തത്. സോക്കർ ലീഗ് ലൂസേഴ്‌സ് ഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളിന് മലപ്പുറം ബ്രദേഴ്സിനെ പരാജയപ്പെടുത്തി സി എഫ് സി സാൽമിയ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കെഫാക് മാസ്റ്റേഴ്സ് ലീഗിൽ യങ് ഷൂട്ടേർസ് എഫ് സി ജേതാക്കളായി. വാശിയേറിയ  മാസ്റ്റേഴ്സ് ലീഗ് ഫൈനലിൽ അൻവർ സാദത്തും സാഹുലും  നേടിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സ്പാർക്സ് എഫ് സിയെ പരാജയപ്പെടുത്തി യങ് ഷൂട്ടേർസ് എഫ് സി രണ്ടാം തവണയും ചാമ്പ്യന്മാരായി . മാസ്റ്റേഴ്സ് ലീഗ് ലൂസേഴ്‌സ് ഫൈനലിൽ  മലപ്പുറം ബ്രദേഴ്സിനെ പരാജയപ്പെടുത്തി സിൽവർ സ്റ്റാർ എഫ് സി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സോക്കർ ലീഗിൽ എട്ട് ഗോളുകളടിച് സ്പാർക്സ് എഫ് സി യുടെ ആൻസൺ രജി ടോപ് സ്കോററായി , മികച്ച താരമായി വസീം (സോക്കർ കേരള ), മികച്ച ഗോൾ കീപ്പർ അൽഫാസ് ( ചാമ്പ്യൻസ് എഫ് സി ) . മികച്ച പ്രതിരോധം ജിതേഷ് (ചാമ്പ്യൻസ് എഫ് സി ) എമെർജിങ് താരമായി ഫാസിൽ (സി എഫ് സി സാൽമിയ ) എന്നിവരെയും ഫെയർപ്ലേയ് ടീമായി സി എഫ് സി സാൽമിയയെയും തിരഞ്ഞെടുത്തു. മാസ്റ്റേഴ്സ് ലീഗിൽ ആറ് ഗോളുകളടിച് സി എഫ് സി സാൽമിയയുടെ അനോജ് ടോപ് സ്കോററായി, മികച്ച താരമായി ശാഹുൽ ( യങ് ഷൂട്ടേർസ് എഫ് സി ), മികച്ച ഗോൾ കീപ്പർ മൻസൂർ ( സ്പാർക്സ് എഫ് സി ) മികച്ച പ്രതിരോധം മാലിഷ ( സിൽവർ സ്റ്റാർ എഫ് സി ) എന്നിവരെയും ഫെയർ പ്ലേയ് ടീമായി സ്പാർക്സ് എഫ് സി യെയും തിരഞ്ഞെടുത്തു. സ്‌പോർട്ടി ഏഷ്യ സ്പോൺസർ ചെയ്ത ഫ്യൂച്ചർ പ്ലയേഴ്‌സിനുള്ള ട്രോഫികൾ ഫാസിൽ ( സി എഫ് സി സാൽമിയ ) തൻവീർ( ബിഗ് ബോയ്സ്) അഫ്‌താബ്‌ ( സിൽവർ സ്റ്റാർ ) അഫ്താബ് ( സിയസ്കോ ) എന്നിവരെ തിരഞ്ഞെടുത്തു.  യൂണിമണി എക്സ്ചേഞ്ച് റിജിയണൽ മാനേജർ രഞ്ജിത്ത് പിള്ളയും, ഗായകൻ മുഹമ്മദ് അഫ്സലും കേഫാക് പ്രസിഡന്റ് ടി വി സിദ്ധിക്കും സെക്രട്ടറി വി സ് നജീബും കെഫാക് ഭാരവാഹികളും ചേർന്ന്  വിജയികൾക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.