കെയർ ഫോർ കേരള പദ്ധതിയിലേയ്ക്ക് സംഭാവന നൽകി കലാകാരന്മാർ

0
8

ഈദ് ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ തഖബ്ബൽ മ്യൂസിക്കൽ ആൽബത്തിന്റെ അണിയറ പ്രവർത്തകർ ആൽബം റിലീസിലൂടെ സമാഹരിച്ച തുക കേരളത്തിലെ കോവിട് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരള പ്രവാസി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന കെയർ ഫോർ കേരള പദ്ധതിയിലേയ്ക്ക് സംഭാവന നൽകി.
തുക പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത് കുമാറിന് കൈമാറി.യുവ കലാകാരന്മാരായ ഇവരുടെ പ്രവൃത്തി മാതൃകാപരവും സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതുമാണന്ന് അജിത് കുമാർ അഭിപ്രായപെട്ടു.
തഖബ്ബൽ മ്യൂസിക് ആൽബത്തിന്റെ ഡയറക്ടറും കുവൈറ്റിലെ പ്രശസ്ത സിനിമാ ഫോട്ടോഗ്രാഫറുമായ രതീഷ് സി.വി അമ്മസ്, യുവ ഗായകൻമാരായ മുഹമ്മദ് റാഷിദ് (റാഷി), സലിം പുതുപ്പാടി (സാലി) എന്നിവർ സന്നിഹിതരായിരുന്നു.