കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം ഇന്ന് കൊച്ചിയിൽനിന്ന് കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകും.
പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസി ലോഫ്ലോര്‍ ബസിലാണ് കെഎസ്ആര്‍ടിസിയുടെ മൃതദേഹം വഹിച്ചു കൊണ്ടു കോട്ടയത്തേയ്ക്ക് പോകുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം നഗരത്തിൽ വിലാപയാത്ര എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വഴിയിൽ പല കേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ അന്തിമോപചാരം അര്‍പ്പിക്കാൻ കാത്തുനിൽക്കുന്ന സാഹചര്യത്തിൽ വാഹനവ്യൂഹം കോട്ടയത്ത് എത്തിച്ചേരാൻ മണിക്കൂറുകളോളം വൈകുമെന്നാണ് സൂചന.
ഇന്നലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ഒമ്പതോടെ കോട്ടയത്തേക്ക് കൊണ്ടു പോകും. പത്തര മുതല്‍ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയക്കും. അവിടെ നിന്നും വിലാപയാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടു വരും.