കുവൈത്ത് സിറ്റി : ഉന്നത വിദ്യാഭ്യാസ തലത്തിൽ വിജയം കരസ്ഥ മാക്കിയ കെ.കെ.എം.എ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് കുവൈറ്റ് കർണാടക മുസ്ലിം അസോസിയേഷൻ (KKMA) മംഗലാപുരം എ ച്ച്.ഐ.ഫ് ഓഡിറ്റോറിയത്തിൽ വെച്ച് വിതരണം ചെയ്തു. ആദം അഹ്ളി ഫാറൂഖ് ഖുർആൻ പാരായണം നിർവഹിച്ചു.കെ.കെ.എം.എ കേന്ദ്ര ജനറൽ സെക്രട്ടറി ബി.എം. ഇക്ബാൽ ഉത്ഘാടനം ചെയ്തു.
പരിപാടിയിൽ മുഖ്യ പ്രഭാഷണം ചെയ്തു കൊണ്ട് ഡോ. അബ്ദുൽ റഹ്മാൻ (ഫോർമർ വൈസ് ചാന്‍സലർ കണ്ണൂർ ) സംസാരിച്ചു. പുതിയ കാലത്തിന്‍റെ മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ട് വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള പഠന നിലവാരത്തിലേക്ക് അവരെ വളർത്തി എടുക്കുന്നതിൽ രക്ഷകർത്താക്കൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കെ.കെ.എം.എ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ്സ് റഫീഖ് മാസ്റ്റർ നിയന്ത്രിച്ചു കെ.കെ.എം.എ കർണാടക ബ്രാഞ്ച് പ്രസിഡന്‍റ് യൂസുഫ് റഷീദ് അധ്യക്ഷത വഹിച്ചു. മർഹൂം എസ്.എം ബഷീർ സാഹിബിന്‍റെ പേരിലുള്ള സ്കോളർഷിപ്പ് വിതരണവും ചടങ്ങിൽ വെച്ച് നടന്നു. പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് ഹാജി ഹസംബ അൻസാർ (കർണാടക സ്റ്റേറ്റ് ട്രഷറർ ), മുഹമ്മദ് അമീ ൻ, എ.എസ്.എം ഫാറൂഖ് ( കർണാടക സ്റ്റേറ്റ് പ്രസിഡന്‍റ് ) എന്നിവർ സംസാരിച്ചു. കർണാടക ജനറൽ സെക്രട്ടറി അമീൻ സ്വാഗതവും കർണാടക സംസ്ഥാന വൈസ് പ്രസിഡന്‍റ് അയൂബ് സൂരഞ്ചി നന്ദിയും പറഞ്ഞു.