കേരളത്തിൽ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രം

0
9

ന്യൂഡൽഹി: കേരളത്തിൽ ലവ് ജിഹാദ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം. ലോക്സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബെന്നി ബെഹനാൻ എംപിയാണ് ലൗ ജിഹാദ് സംബന്ധിച്ച ചോദ്യം സഭയിൽ ഉന്നയിച്ചത്. വിശ്വാസ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു വരുത്തുന്നുണ്ട്. ഇത് ഉയർത്തിപ്പിടിച്ച് കേരള ഹൈക്കോടതി വരെ വിധി പ്രസ്താവിച്ചിട്ടുണ്ട്. ലൗ ജിഹാദ് സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കാര്യവും ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അറിയിച്ചു.

കേരളത്തിൽ ലൗജിഹാദ് ഉണ്ടെന്ന സീറോ മലബാർ സഭയുടെ വാദം വൻ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം തന്നെ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം മിശ്രവിവാഹിതരുടെ രണ്ടുകേസുകള്‍ കേരളത്തില്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.