കേരളൈറ്റ് എഞ്ചിനീയേഴ്സ് അസ്സോസിയേഷൻ കരിയർ കൗൺസിലിംഗ് നടത്തി

0
27

കുവൈത്ത് സിറ്റി: കുവൈറ്റ് എഞ്ചിനീയേഴ്സ് ഫോറത്തിന്റെ( കെ. ഇ. എഫ്), പുതുതായി രൂപീകരിച്ച കുട്ടികളുടെ വിഭാഗത്തിനുവേണ്ടി (ചിൽഡ്രൻസ് ക്ലബ്) , കേരളൈറ്റ് എഞ്ചിനീയേഴ്സ് അസ്സോസിയേഷൻ കരിയർ കൗൺസിലിംഗ് നടത്തി. 2024 സെപ്റ്റംബർ 20-ന് രൂപീകരിച്ച, കുട്ടികളുടെ വിഭാഗത്തിന്റെ പ്രഥമ കർമ്മ പരിപാടി എന്ന നിലയിലാണ് കരിയർ കൗൺസിലിംഗ് നടത്തിയത്. 2024 നവംബർ 2-ന് വൈകുന്നേരം നാല് മണി മുതൽ ഏഴ് മണി വരെ ഓൺലൈനായിട്ടാണ് കൗൺസിലിംഗ് നടത്തിയത്. അന്താരാഷ്ട്ര തലത്തില്‍ പബ്ലിക് പോളിസി വിദഗ്ധനും പ്രമുഖ സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകനും ഓക്സ്ഫാം (Oxfam) ഇന്റർനാഷണലിന്റെ, ഡയറക്ടറുമായ ജോണ്‍ സാമുവേലും ( ജെ എസ് അടൂർ), എഴുത്തുകാരിയും കരിയർ മെന്ററും, മെന്റേഴ്സ് ഫോർ യൂവിന്റെ (Mentorz4u) സ്ഥാപകയുമായ നീരജ ചന്ദ്രശേഖരൻ ജാനകിയും ചേർന്നാണ് കരിയർ കൗൺസിലിംഗ് പരിപാടി നയിച്ചത്. കുവൈറ്റ് എഞ്ചിനീയേഴ്സ് ഫോറത്തിൻറെ വിവിധ അലമ്നൈ സംഘടനകളിൽ നിന്നുള്ള നൂറോളം കുടുബങ്ങൾ കരിയർ കൗൺസിലിങ്ങിൽ പങ്കെടുത്തു. ചോദ്യോത്തര വേളയിൽ കുട്ടികളുടെയും, മാതാപിതാക്കളുടെയും ഉപരിപഠനത്തെക്കുറിച്ചുള്ള നിരവധി സംശയങ്ങൾ ദൂരീകരിച്ചു. കുവൈറ്റ് എഞ്ചിനീയേഴ്സ് ഫോറത്തിന്റെ ചിൽഡ്രൻസ് ക്ലബിന്റെ പ്രതിനിധികളായ കുട്ടികൾ പരിപാടികൾ ഏകോപിപ്പിച്ചു. കേരളൈറ്റ് എഞ്ചിനീയേഴ്സ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി രഞ്ജു എബ്രഹാം സ്വാഗതവും, പ്രസിഡന്റ് എബി സാമുവൽ, കെ.ഇ.എഫ് ജനറൽ കൺവീനർ ഹനാൻ ഷാൻ എന്നിവർ ആശംസയും, കെ.ഇ.എഫ് ചിൽഡ്രൻസ് ക്ലബ് പ്രസിഡന്റ് ഏഞ്ജല പങ്കെടുത്ത എല്ലാവർക്കും നന്ദിയും രേഖപ്പെടുത്തി.