കൊറോണോ വാക്സിനേഷൻ: സജ്ജീകരണങ്ങൾ പരിശോധിച്ചു

0
14

കുവൈത്ത് സിറ്റി: കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പിനായി തയ്യാറാക്കിയിട്ടുള്ള ഹാളുകളുടെ സജ്ജീകരണങ്ങൾ പരിശോധിക്കുന്നതിനായി ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഇബ്രാഹിം അൽ നഹാം കുവൈറ്റ് ഫീൽഡ് ഹോസ്പിറ്റലിലെത്തി. വാക്സിനേഷൻ സൈറ്റുകളുടെ ജനറൽ സൂപ്പർവൈസർ ഡോ. ഹസ്സൻ അഷോറുമായി ചേർന്ന് ആരോഗ്യ മന്ത്രാലയം മേൽനോട്ടം വഹിക്കുന്ന സിവിൽ, ഇലക്ട്രിക്കൽ ജോലികളുടെയും അടിയന്തര ജനറേറ്റർ സംവിധാനത്തിന്റെയും പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചു.