കൊറോണ ആശങ്ക: കുവൈറ്റിൽ മൂന്ന് ഹെൽത്ത് സെന്ററുകൾ കൂടി തുറന്നു

0
6

കുവൈറ്റ്: കൊറോണ വൈറസിനെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. അതിർത്തി മേഖലകളിലും വിമാനത്താവളങ്ങളിലും നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയും കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയും വൈറസിനെ രാജ്യത്ത് നിന്നകറ്റി നിർത്താൻ‌ ഇതുവരെ കുവൈറ്റിന് കഴിഞ്ഞിട്ടുണ്ട്.

കൊറോണ പരിശോധനയ്ക്കായി വിവിധ ആശുപത്രികളിലെ പ്രത്യേക സജ്ജീകരണങ്ങൾക്ക് പുറമെ മൂന്ന് ഹെൽത്ത് സെന്ററുകള്‍ കൂടി രാജ്യത്ത് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അല്‍ ഷുവൈക്ക് പോര്‍ട്ടിലും, മിന ഷുവൈബ പോര്‍ട്ടിലും അല്‍ ദോഹ പോര്‍ട്ടിലുമാണ് ഹെല്‍ത്ത് സെന്ററുകള്‍ തുറന്ന വിവരം കുവൈറ്റ് പോര്‍ട്ട് അതോറിറ്റി വക്താവ് നാസര്‍ അല്‍ ഷുലൈമിയാണ് അറിയിച്ചത്.

കുവൈറ്റ് വിമാനത്താവളത്തില്‍ സ്ഥാപിച്ചതു പോലുള്ള പ്രത്യേക തെര്‍മല്‍ കാമറകള്‍ പുതുതായി തുടങ്ങിയ മൂന്ന് ഹെല്‍ത്ത് സെന്ററുകളില്‍ കൂടി സ്ഥാപിക്കണമെന്ന് ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .