കൊറോണ: കുവൈറ്റിൽ ക്വാറന്റൈനൻ ചെയ്യപ്പെട്ട രണ്ടാമത്തെ രോഗിയും ആശുപത്രി വിട്ടു

0
20

കുവൈറ്റ്: രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച രണ്ടാമത്തെ ആളും നിരീക്ഷണ കാലവധി പൂർത്തിയാക്കി ആശുപത്രി വിട്ടതായി അധികൃതർ. വൈറസ് ബാധിതർക്ക് അത്യാവശ്യമായ പതിനാല് ദിവസത്തെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി ഒരു രോഗി കൂടി ഡിസ്ചാര്‍ജ് ആയി എന്നാണ് ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചത്.

നിരീക്ഷണ കാലം പൂര്‍ത്തിയാക്കി ഇന്നലെയും ഒരാൾ ആശുപത്രി വിട്ടിരുന്നു. പുതിയ കൊറോണ ടെസ്റ്റ് പരിശോധനകൾ നെഗറ്റീവ് ആയ സാഹര്യത്തിലാണ് ഇരുവരെയും ഡിസ്ചാർജ് ചെയ്തതെന്നാണ് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അൽ സനദ് അറിയിച്ചത്. രാജ്യത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.