കൊറോണ: കുവൈറ്റിൽ നേരിയ ആശ്വാസം; 24 മണിക്കൂറിൽ പുതിയ കേസ് ഒന്നുമില്ല

0
24

കുവൈറ്റ്: കൊറോണ വൈറസ് അതിവേഗം വ്യാപിച്ച കുവൈറ്റിന് നേരിയ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതിയതായി കോവിഡ് 19 കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് ആശ്വാസത്തിന് വക നല്‍കുന്നത്. രോഗപ്രതിരോധ നടപടികള്‍ ദ്രുതഗതിയിൽ തന്നെ നടക്കുന്നുണ്ടെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി.

ജിസിസി രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടത് കുവൈറ്റിലാണ്. 45 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൻറെ അടിസ്ഥാനത്തിൽ രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു. നിയന്ത്രങ്ങള്‍ കർശനമാക്കിയും വിലക്കുകൾ ഏര്‍പ്പെടുത്തിയും വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങളിലാണ് രാജ്യം.